Meeting

AKMPTA  പലസ്ഥലങ്ങളിലായി നടത്തിയ മീറ്റിങ്ങുകള്‍ 

AKMPTA മലപ്പുറം ജില്ലാ അഡ്-ഹോക്ക് കമ്മിറ്റി വിപുലീകരണം

AKMPTA മലപ്പുറം ജില്ലാ അഡ്-ഹോക്ക് കമ്മിറ്റി വിപുലീകരണം  തിരൂര്‍ സംമ്കാരിക സമുച്ചയത്തില്‍ വച്ച് 08/03/2020 ന് സൈബര്‍ സെല്‍ പോലീസ്  ഓഫീസര്‍ താഹിര്‍ സര്‍, akmpta സ്റ്റേറ്റ്  കമ്മിറ്റി പ്രസിഡന്‍റ് വിനോദ് കുമാര്‍ സെക്രട്ടറി കൈലാസ് മറ്റു ജില്ലകളെ പ്രതിനിധീകരിച്ചു അനൂപ്‌,ബിജേഷ് (കോഴിക്കോട്), ഷാജഹാന്‍(വയനാട്), റഫീക്ക്(എറണാകുളം), സലാം(കോട്ടയം),ഗഫൂര്‍(മലപ്പുറം MPRAK പ്രസിഡന്‍റ് ) എന്നിവരുടെ സാനിധ്യത്തില്‍  നടത്തപ്പെട്ടു. മുന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഭാരവാഹികളുടെ പ്രതികൂല സാഹചര്യങ്ങളാല്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ആഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു കമ്മിറ്റിയില്‍
ഗഫൂര്‍ (രക്ഷാധികാരി),
സന്തോഷ്‌ (പ്രസിഡന്‍റ്),
അസീസ്‌(സെക്രട്ടറി),
വിജീഷ് (ട്രഷറര്‍)
നാസര്‍ കോട്ടക്കല്‍(ജോ. സെക്രട്ടറി)
ഷറഫുദീന്‍(ജോ. സെക്രട്ടറി)
നിസാര്‍ തിരൂര്‍ ( വൈസ് പ്രസിഡന്‍റ് )
സുഭാഷ് നിലമ്പൂര്‍( വൈസ് പ്രസിഡന്‍റ് ) എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു.
......................................................................................................................................................................................................................

AKMPTA ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരണം

AKMPTA ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരണം 16/02/2020 ന് കട്ടപ്പന ഇടശ്ശേരി റിസോര്‍ട്ടില്‍ വച്ച് ചേരുകയും ജില്ലാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു, ചീഫ് ഗസ്റ്റ് കട്ടപ്പന ഡി.വൈ.എസ്.പി രാജ്മോഹന്‍ സാര്‍ യോഗം ഉത്ഘാടനം ചെയ്യുകയും സൈബര്‍ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു, മറ്റു ജില്ലാ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ആയതു യോഗത്തില്‍ കമ്മിറ്റി ഭാരവാഹികളായി അഷദ് (പ്രസിഡന്‍റ്), റിഷാദ് അലിയാര്‍ (സെക്രട്ടറി), സലാം (ട്രഷറര്‍), നിഷാദ് അടിമാലി, പ്രദീപ്‌ കുമാര്‍ (വൈസ് പ്രസിഡന്‍റ്), ബിജു, ജിജോ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു 
..........................................................................................................................................................................................................................................

AKMPTA എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണം

AKMPTA എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണം 30/01/2020 ന് ഇന്ദിര പ്രിയദര്‍ശിനി ചില്‍ഡ്രന്‍സ് പാര്‍ക്ക്‌ തീയറ്ററില്‍ വച്ച് നടത്തപ്പെട്ടു ആയതു യോഗത്തില്‍ എറണാകുളം ജില്ല അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു കമ്മിറ്റി ഭാരവാഹികളായി സുധീഷ്‌ (പ്രസിഡന്‍റ്), ജോഷി (സെക്രട്ടറി), ഷമീര്‍ (ട്രഷറര്‍), അന്‍വര്‍ (ജോയിന്‍ സെക്രട്ടറി) എന്നിവരെയും ജില്ലയിലെ മറ്റു പ്രദേശങ്ങള്‍ ക്രോഡീകരിക്കുന്നതിന് എക്സിക്യുട്ടീവ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു.
............................................................................................................................................................................................................................................
AKMPTAകല്പറ്റ മേഖല കമ്മിറ്റി രൂപീകരണം

AKMPTA കല്പറ്റ മേഖല കമ്മിറ്റി രൂപീകരണം 19/01/2020 ന് കല്പറ്റ SIMS ടെക്നോളജിയില്‍ വച്ച് നടത്തപ്പെട്ടു. പ്രസ്തുത മേഖലയില്‍ നിന്ന് നിരവധി ടെക്നീഷ്യന്‍മാര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. തനതു മേഖല കമ്മിറ്റിയിലേക്ക് പ്രസിഡന്‍റ്  ജുബൈര്‍, സെക്രട്ടറി റഹീസ്, ട്രഷറര്‍ ഷഫീഖ്, വൈസ് പ്രസിഡന്‍റ്  ആരിഫ്, ജോയിന്‍ സെക്രട്ടറി നൗഫല്‍ എന്നിവരെയും മറ്റുള്ളവരെ പ്രസ്തുത മേഖലയിലെ എക്സിക്യുട്ടീവ്‌ മെമ്പര്‍മാരായും തിരഞ്ഞെടുത്തു.
..............................................................................................................................................................................................................................

AKMPTA സുല്‍ത്താന്‍ ബത്തേരി മേഖല കമ്മിറ്റി രൂപീകരണം

AKMPTA സുല്‍ത്താന്‍ ബത്തേരി മേഖല കമ്മിറ്റി രൂപീകരണം സുല്‍ത്താന്‍ ബത്തേരി വ്യാപാര ഭവനില്‍ വച്ച് 19/01/2020 ന് നടത്തപ്പെട്ടു. പ്രസ്തുത രൂപീകരണ യോഗത്തില്‍ മേഖലയില്‍ നിന്ന് നിരവധി ടെക്നീഷ്യന്‍മാര്‍ പങ്കെടുത്തു.തനതു മേഖല കമ്മിറ്റിയിലേക്ക് പ്രസിഡന്‍റ് ജുനൈസ്, സെക്രട്ടറി  അബിത്, ട്രഷറര്‍  ഷിനോയ്, വൈസ് പ്രസിഡന്‍റ്  മഷൂഥ്‌ എന്നിവരെയും മറ്റു എക്സിക്യുട്ടീവ്‌ മെമ്പര്‍മാരെയും തിരഞ്ഞെടുത്തു.
...............................................................................................................................................................................................................................

AKMPTA കണ്ണൂര്‍ ജില്ലാ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി രൂപീകരണം

AKMPTA കണ്ണൂര്‍ ജില്ലാ തളിപ്പറമ്പ് താലൂക് കമ്മിറ്റി രൂപീകരണം 2/1/2020 ന് തളിപ്പറമ്പ് വ്യാപാരഭവനില്‍ വച്ച് നടന്നു. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് താഹിര്‍ സെക്രട്ടറി രജീഷ് ട്രഷറര്‍ ജാഫര്‍ എന്നിവര്‍ പങ്കെടുത്തു. തളിപ്പറമ്പ് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ടെക്നീഷ്യന്മാര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ നിന്നും കമ്മിറ്റിയിലേക്ക് പ്രസിഡന്‍റ്  റജി ജോസഫ്, സെക്രട്ടറി ശ്യാമളെഷ്, ട്രഷറര്‍ സാദിക്ക് എന്നിവരെ തിരഞ്ഞെടുത്തു മറ്റു ഏരിയകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ എക്സിക്യുട്ടീവ്‌ മെമ്പര്‍മാരെയും ചുമതലപ്പെടുത്തി.
...............................................................................................................................................................................................................................
AKMPTA കണ്ണൂര്‍ ജില്ലാ ഇരിട്ടി താലൂക്ക് കമ്മിറ്റി രൂപീകരണം

AKMPTA ഇരിട്ടി താലൂക്ക് കമ്മിറ്റി രൂപീകരണം 4/12/2019 ന് ഇരിട്ടി വ്യാപാര ഭവനില്‍ വച്ച് നടന്നു AKMPTA കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് താഹിര്‍, സെക്രട്ടറി രജീഷ്, ട്രഷറര്‍ ജാഫര്‍, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് അസീസ്‌ എന്നിവര്‍ പങ്കെടുത്തു ഇരിട്ടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ടെക്നീഷ്യന്മാര്‍ പങ്കെടുത്തു ഈ യോഗത്തില്‍ നിന്നും ഇരിട്ടി താലൂക്ക് കമ്മിറ്റിയിലേക്ക്  പ്രസിഡന്‍റ്   സിജോ രാജ്, സെക്രട്ടറി സുബിന്‍ എന്‍, ട്രഷറര്‍ ആബിദ്  എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. മറ്റു സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ എക്സിക്യുട്ടീവ്‌ മെമ്പര്‍മാരെയും ചുമതലപ്പെടുത്തി.
.............................................................................................................................................................................................................................

AKMPTA കണ്ണൂര്‍ ജില്ല തലശ്ശേരി താലൂക് കമ്മിറ്റി രൂപീകരണം

AKMPTA തലശേരി താലൂക്ക് കമ്മറ്റി രൂപീകരണം 26/11/2019നു തലശ്ശേരി MSS C.P.Aboobacker Keyi Hall ല്‍ വച്ച്   നടന്നു. തലശേരി സബ് ഇൻസ്‌പെക്ടർ മഞ്ജുരാജ് സർ സൈബർക്ലാസ്സ് എടുക്കുകയും ചെയ്തു.  കണ്ണൂർ ജില്ല ഭാരവാഹികളെ കൂടാതെ  തലശ്ശേരി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മൊബൈല്‍  ഫോൺ ടെക്‌നീഷന്മാർ പങ്കെടുത്തു. ആയത് യോഗത്തില്‍ നിന്നും താലൂക്ക് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
......................................................................................................................................................................................................................

AKMPTA കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണം

AKMPTA ജില്ലാ  കമ്മിറ്റി രൂപീകര യോഗം 17/11/2019 ന് ചങ്ങനാശ്ശേരി ഹോട്ടല്‍ ബ്രീസ് ലാന്‍ഡില്‍ വച്ച് രാവിലെ 10 മണിയോട് കൂടി തുടങ്ങി പ്രസ്തുത യോഗത്തിന്‍റെ ഉത്ഘാടകന്‍ ചങ്ങനാശ്ശേരി SI സുരേഷ് കുമാര്‍ ആയിരുന്നു. മുഖ്യ അതിഥികള്‍ ആയി AKMPTA കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് താഹിര്‍, സെക്രട്ടറി രജീഷ് എന്നിവര്‍ പങ്കെടുത്തു. ആയതു യോഗത്തില്‍ നിന്ന്
ശ്രീജിത്ത്‌ സജിമോന്‍ (പ്രസിഡന്‍റ് ), അബ്ദുള്‍ സലാം (സെക്രട്ടറി), അംബരീഷ്(ട്രഷറര്‍) എന്നിവരെ യഥാക്രമം കമ്മിറ്റി സ്ഥാനാര്തികളായി ഐക്യഖണ്ടെന തിരഞ്ഞെടുത്തു. താലൂക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായി എക്സിക്യുട്ടീവ്‌ മെമ്പര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
....................................................................................................................................................................................................................

AKMPTA കണ്ണൂര്‍ ജില്ലാ പയ്യന്നൂര്‍ താലൂക്ക് കമ്മിറ്റി രൂപീകരണം 

AKMPTA പയ്യന്നൂര്‍ താലൂക് കമ്മിറ്റി രൂപീകരണം 12/10/2019 ന് ചേംബര്‍ ഓഫ് കൊമേഴ്സ്‌ ഹാളില്‍ വച്ച് AKMPTA സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് വിനോദ് കുമാറിന്‍റെ അധ്യക്ഷതയില്‍  നടത്തപ്പെട്ടു. പരിയാരം സി. ഐ കെ. വി. ബാബു സാര്‍ വിശിഷ്ട അതിഥി ആയിരുന്നു. മറ്റു സംസ്ഥാന കമ്മിറ്റി ഭാരവാഹികളും കണ്ണൂര്‍  ജില്ലാ കമ്മിറ്റി ഭാരവാഹികളും മീറ്റിങ്ങില്‍ പങ്കെടുത്തു. ആയതു മീറ്റിങ്ങില്‍ നിന്ന് താഴെ പറയും വിധം ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസാദ്. ആര്‍ . കെ ( പയ്യന്നൂര്‍ താലൂക്ക് പ്രസിഡന്‍റ്)
ശരത് കുമാര്‍ റ്റി (പയ്യന്നൂര്‍ താലൂക്ക് സെക്രട്ടറി)
താലൂക്ക്, ഏരിയ തല പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു എക്സിക്യുട്ടീവ്‌ മെമ്പര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
........................................................................................................................................................................................................................

AKMPATA കണ്ണൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണം

AKMPTA കണ്ണൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണം 27/7/2019 ന് കണ്ണൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ പത്തു മണിക്ക് നടത്തപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടെക്നീഷ്യന്‍മാര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുകയും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. യോഗ പര്യവസാനത്തില്‍ കമ്മിറ്റി രൂപീകരിക്കുകയും താഴെ പറയുന്ന വ്യക്തികളെ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രസിഡന്‍റ്  : താഹിര്‍, സെക്രട്ടറി: രജീഷ്, ട്രഷറര്‍ : ജാഫര്‍.
.......................................................................................................................................................................................................................
AKMPTA വയനാട് ജില്ലാ കമ്മിറ്റി രൂപീകരണം

AKMPTA വയനാട് ജില്ലാ കമ്മിറ്റി രൂപീകരണം 28/04/2018 ന് SIMS ഇസ്ടിട്യൂട്ടില്‍  രാവിലെ പത്തു മണിക്ക് വച്ച് നടത്തപ്പെട്ടു. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടെക്നീഷ്യന്‍മാര്‍ പ്രസ്തുത മീറ്റിങ്ങില്‍ പങ്കെടുക്കുകയും അവരവര്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു. യോഗ പര്യവസാനത്തില്‍ ജില്ലയിലെ പല പ്രദേശങ്ങളെ ഒരുമിപ്പിക്കാന്‍ വേണ്ടി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു, പ്രസ്തുത കമ്മിറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുവാന്‍  പ്രസിഡന്‍റായി അബ്ദു, സെക്രട്ടറി ഷാജഹാന്‍, ട്രഷറര്‍ ഷിയാസ്, വൈസ് പ്രസിഡന്‍റ്  ജിനു, ജോയിന്‍ സെക്രട്ടറി പ്രദീപ്‌ എന്നിവരെ തിരഞ്ഞെടുത്തു യോഗത്തില്‍ പങ്കെടുത്ത മറ്റു വ്യക്തികളെ ഓരോ പ്രദേശത്ത് ആവശ്യമായ എക്സിക്യുട്ടീവ്‌ മെമ്പര്‍മാരായും തിരഞ്ഞെടുത്തു.
............................................................................................................................................................................................................................
AKMPTA ആലപ്പുഴ ജിലാ കമ്മിറ്റി രൂപീകരണം

AKMPTA ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരണം 18/2/2018 ന് AKMPTA സംസ്ഥാന കമ്മിറ്റിയുടെ സാന്നിധ്യത്തില്‍  ആലപ്പുഴ ഹൌസ് ബോട്ടില്‍ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്‍റ് വിനോദ് കുമാര്‍, മലപ്പുറം ജില്ലാ പ്രസിഡന്‍റ് റിജേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ടെക്നീഷ്യന്മാര്‍ പങ്കെടുത്തു. ആയതു യോഗത്തില്‍ നിന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികളായി  പ്രസിഡന്‍റ്  വിപിന്‍ മോഹന്‍, സെക്രട്ടറി സഞ്ജു പീറ്റര്‍, വൈസ് പ്രസിഡന്‍റ് ജോബീഷ് ജോസഫ്, ജോയിന്‍ സെക്രട്ടറി രതീഷ്‌, ട്രഷറര്‍ അഭിലാഷ് എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു.
............................................................................................................................................................................................................................


AKMPTA സംഘടന രൂപീകരണം

AKMPTA എന്ന സംഘടനയുടെ രൂപീകരണവും  സംസ്ഥാന തല ആദ്യ മീറ്റിംഗ് ചങ്ങനാശ്ശേരി ബ്രീസ് ലാന്‍ഡ്‌ റസ്ടോരന്‍ടില്‍ വച്ച്  17/9/2017 ന്  നടത്തപ്പെട്ടു . കേരളത്തില്‍ ഉള്ള എല്ലാ ജില്ലകളില്‍ നിന്നും ടെക്നീഷ്യന്‍മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആയതു മീറ്റിങ്ങില്‍ വിനോദ് കുമാര്‍ (സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ്), അരുണ്‍ നാഥ് (സെക്രട്ടറി), അഷിത് ലാല്‍ (ട്രഷറര്‍), ഷൈന്‍ ജോണ്‍ (ജോ. സെക്രട്ടറി), അരുണ്‍ കിളിമാനൂര്‍ (വൈ. പ്രസിഡന്‍റ്)  എന്നിവരെ യഥാക്രമം ഐക്യഖണ്ടെന തിരഞ്ഞെടുത്തു. സംഘടനയുടെ രക്ഷാധികാരിയായി adv. ബോബന്‍ തെക്കന്‍ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുവാന്‍  എക്സിക്യുട്ടീവ്‌ മെമ്പര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.


Comments

Popular posts from this blog

AKMPTA ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരണം

മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാരുടെ കൂട്ടായ്മ

യുട്യൂബ് ചാനല്‍