Posts

Pages

AKMPTA മലപ്പുറം ജില്ലാ അഡ്-ഹോക്ക് കമ്മിറ്റി വിപുലീകരണം

AKMPTA മലപ്പുറം ജില്ലാ അഡ്-ഹോക്ക് കമ്മിറ്റി വിപുലീകരണം  തിരൂര്‍ സംമ്കാരിക സമുച്ചയത്തില്‍ വച്ച് 08/03/2020 ന് സൈബര്‍ സെല്‍ പോലീസ്  ഓഫീസര്‍ താഹിര്‍ സര്‍, akmpta സ്റ്റേറ്റ്  കമ്മിറ്റി പ്രസിഡന്‍റ് വിനോദ് കുമാര്‍ സെക്രട്ടറി കൈലാസ് മറ്റു ജില്ലകളെ പ്രതിനിധീകരിച്ചു അനൂപ്‌,ബിജേഷ് (കോഴിക്കോട്), ഷാജഹാന്‍(വയനാട്), റഫീക്ക്(എറണാകുളം), സലാം(കോട്ടയം),ഗഫൂര്‍(മലപ്പുറം MPRAK പ്രസിഡന്‍റ് ) എന്നിവരുടെ സാനിധ്യത്തില്‍  നടത്തപ്പെട്ടു. മുന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഭാരവാഹികളുടെ പ്രതികൂല സാഹചര്യങ്ങളാല്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ആഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു കമ്മിറ്റിയില്‍ ഗഫൂര്‍ (രക്ഷാധികാരി), സന്തോഷ്‌ (പ്രസിഡന്‍റ്), അസീസ്‌(സെക്രട്ടറി), വിജീഷ് (ട്രഷറര്‍) നാസര്‍ കോട്ടക്കല്‍( ജോ. സെക്രട്ടറി) ഷറഫുദീന്‍( ജോ. സെക്രട്ടറി) നിസാര്‍ തിരൂര്‍ (   വൈസ് പ്രസിഡന്‍റ്  ) സുഭാഷ് നിലമ്പൂര്‍(   വൈസ് പ്രസിഡന്‍റ്  ) എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു.

AKMPTA ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരണം

AKMPTA ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരണം 16/02/2020 ന് കട്ടപ്പന ഇടശ്ശേരി റിസോര്‍ട്ടില്‍ വച്ച് ചേരുകയും ജില്ലാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു, ചീഫ് ഗസ്റ്റ് കട്ടപ്പന ഡി.വൈ.എസ്.പി രാജ്മോഹന്‍ സാര്‍ യോഗം ഉത്ഘാടനം ചെയ്യുകയും സൈബര്‍ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു, മറ്റു ജില്ലാ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ആയതു യോഗത്തില്‍ കമ്മിറ്റി ഭാരവാഹികളായി അഷദ് (പ്രസിഡന്‍റ്), റിഷാദ് അലിയാര്‍ (സെക്രട്ടറി), സലാം (ട്രഷറര്‍), നിഷാദ് അടിമാലി, പ്രദീപ്‌ കുമാര്‍ (വൈസ് പ്രസിഡന്‍റ്), ബിജു, ജിജോ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു 

AKMPTA എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണം

AKMPTA  എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണം 30/01/2020 ന് ഇന്ദിര പ്രിയദര്‍ശിനി ചില്‍ഡ്രന്‍സ് പാര്‍ക്ക്‌ തീയറ്ററില്‍ വച്ച് നടത്തപ്പെട്ടു ആയതു യോഗത്തില്‍ എറണാകുളം ജില്ല അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു കമ്മിറ്റി ഭാരവാഹികളായി സുധീഷ്‌ (പ്രസിഡന്‍റ്), ജോഷി (സെക്രട്ടറി), ഷമീര്‍ (ട്രഷറര്‍) എന്നിവരെയും ജില്ലയിലെ മറ്റു പ്രദേശങ്ങള്‍ ക്രോഡീകരിക്കുന്നതിന് എക്സിക്യുട്ടീവ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു.

കണ്ണൂര്‍ ജില്ലാ ഇരിട്ടി താലൂക്ക് കമ്മിറ്റി രൂപീകരണം

AKMPTA  കണ്ണൂര്‍ ജില്ലാ ഇരിട്ടി താലൂക്ക് കമ്മിറ്റി രൂപീകരണം AKMPTA ഇരിട്ടി താലൂക്ക് കമ്മിറ്റി രൂപീകരണം 4/12/2019 ന് ഇരിട്ടി വ്യാപാര ഭവനില്‍ വച്ച് നടന്നു AKMPTA കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് താഹിര്‍, സെക്രട്ടറി രജീഷ്, ട്രഷറര്‍ ജാഫര്‍, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് അസീസ്‌ എന്നിവര്‍ പങ്കെടുത്തു ഇരിട്ടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ടെക്നീഷ്യന്മാര്‍ പങ്കെടുത്തു ഈ യോഗത്തില്‍ നിന്നും ഇരിട്ടി താലൂക്ക് കമ്മിറ്റിയിലേക്ക്  പ്രസിഡന്‍റ്   സിജോ രാജ്, സെക്രട്ടറി സുബിന്‍ എന്‍, ട്രഷറര്‍ ആബിദ്  എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. മറ്റു സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ എക്സിക്യുട്ടീവ്‌ മെമ്പര്‍മാരെയും ചുമതലപ്പെടുത്തി.

കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണം

AKMPTA  കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണം AKMPTA  ജില്ലാ  കമ്മിറ്റി രൂപീകര യോഗം 17/11/2019 ന് ചങ്ങനാശ്ശേരി ഹോട്ടല്‍ ബ്രീസ് ലാന്‍ഡില്‍ വച്ച് രാവിലെ 10 മണിയോട് കൂടി തുടങ്ങി പ്രസ്തുത യോഗത്തിന്‍റെ ഉത്ഘാടകന്‍ ചങ്ങനാശ്ശേരി SI സുരേഷ് കുമാര്‍ ആയിരുന്നു. മുഖ്യ അതിഥികള്‍ ആയി AKMPTA കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് താഹിര്‍, സെക്രട്ടറി രജീഷ് എന്നിവര്‍ പങ്കെടുത്തു. ആയതു യോഗത്തില്‍ നിന്ന് ശ്രീജിത്ത്‌ സജിമോന്‍ (പ്രസിഡന്‍റ് ), അബ്ദുള്‍ സലാം (സെക്രട്ടറി), അംബരീഷ്(ട്രഷറര്‍) എന്നിവരെ യഥാക്രമം കമ്മിറ്റി സ്ഥാനാര്തികളായി ഐക്യഖണ്ടെന തിരഞ്ഞെടുത്തു. താലൂക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായി എക്സിക്യുട്ടീവ്‌ മെമ്പര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

യുട്യൂബ് ചാനല്‍

പ്രിയ സുഹൃത്തുക്കളെ നമ്മുടെ സംഘടനയുടെ യുട്യൂബ് ചാനല്‍ തുടങ്ങിയ വിവരം ഏവരെയും അറിയിക്കട്ടെ, നമ്മുടെ നടക്കുന്ന എല്ലാ പരിപാടികളുടെയും വീഡിയോകള്‍ ചാനലിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതാണ്. എല്ലാ മെമ്പര്‍മാരും ചാനല്‍ സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം എല്ലാ റെക്നീശ്യന്മാരെയും അറിയിക്കാനായി ഷെയര്‍ ചെയ്യുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു. Click HERE to Our you tube channel link Click HERE to Go our facebook admin

രജിസ്ട്രേഷന്‍ രീതികള്‍

ഈ ബ്ലോഗില്‍ രജിസ്റ്റര്‍ എന്ന പേജില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഫിസിക്കല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഉള്ള ഫോം ലഭ്യമാണ്. എന്നാല്‍ നിങ്ങളുടെ അടുത്തു എത്തിച്ചേരുന്ന എക്സിക്യുട്ടീവ്‌ മെമ്പര്‍മാരുടെ പക്കല്‍  രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള  ഫോം ഉണ്ടായിരിക്കും ഓണ്‍ലൈന്‍, ഫിസിക്കല്‍ രജിസ്ട്രേഷന്‍  എല്ലാവരും ചെയ്യേണ്ടതാണ്. ഈ സംഘടന നമ്മള്‍ ഓരോ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍മാരുടെയും ഉന്നമനത്തിനും നിലനില്‍പ്പിനും വേണ്ടിയാണ് എല്ലാ ടെക്നീഷ്യന്‍മാരും പരമാവധി സഹകരിക്കുക. സംഘടിത മനോഭാവം ഇല്ലാത്തതാണ് നമ്മുടെ മേഘലയുടെ ഏറ്റവും വലിയ ശാപം. ഇതൊരു സംഘടിത മേഘലയാക്കി ഉയര്‍ത്തിക്കൊണ്ട് വരാന്‍ മാന്യ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. admin